ആപ്പിൾ ഉത്‌പന്നങ്ങളുടെ നിർമാണം ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക്

തിങ്കള്‍, 3 ഓഗസ്റ്റ് 2020 (12:07 IST)
ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉത്‌പന്നങ്ങളുടെ നിർമാണം ഘട്ടം ഘട്ടമായി ചൈനയിൽ നിന്നും ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് മാറ്റുന്നു.നിലവില്‍ ആപ്പിളിലന്റെ 95ശതമാനം നിര്‍മാണവും ചൈനകേന്ദ്രീകരിച്ചാണ് നടക്കുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഉത്‌പാദനം 10 ശതമാനമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
 
അഞ്ചുവര്‍ഷത്തിനുള്ളില്‍ 2,17,300 കോടി രൂപ (29 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള ഉത്പന്നങ്ങള്‍ ഇതിനായി ഇന്ത്യയിൽ നിർമിക്കും.ഇലക്ട്രോണിക് ഉപകരണങ്ങള്‍ രാജ്യത്ത് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക് ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് (പിഎൽഎ) പദ്ധതിയുടെ ഭാഗമായായിരിക്കും നിർമാണം.
 
നിലവില്‍ ഫോക്‌സ്‌കോണും വിസ്‌ട്രോണും ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. പെഗാട്രോണ്‍ എന്ന മൂന്നാമതൊരു കമ്പനി കൂടി രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍