കൊവിഡിന്റെ മറവിൽ പ്രതിഷേധിക്കാനുള്ള അവകാശം സർക്കാർ തടയുകയാകണമെന്ന് ആരോപിച്ച് പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.