2024ലും ഞാൻ തന്നെ, ബിജെപി പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന സൂചന നൽകി മോദി

Webdunia
വ്യാഴം, 27 ജൂലൈ 2023 (13:10 IST)
2024ലെ ലോക്‌സഭാ പൊതുതെരെഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്തായിരുന്നുവെന്നും രണ്ടാമത്തെ ടേമില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നും മോദി പറഞ്ഞു.
 
അതേസമയം 2024ന് ശേഷം രാജ്യത്തിന്റെ വികസനയാത്ര വേഗത്തിലാകുമെന്ന് വാക്ക് നല്‍കുന്നതായും തന്റെ മൂന്നാം ടേമില്‍ രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 13 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുവന്നു. അന്താരാഷ്ട്ര ഏജന്‍സികളും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ ശരിയായ പാതയിലാണ് നയിച്ചത് എന്നതിനുള്ള തെളിവാണത്. മോദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article