അമിത് ഷാ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും; മൂന്നാം ടേമിന് ഇല്ലെന്ന് നരേന്ദ്ര മോദി, റിപ്പോര്‍ട്ട്

ഞായര്‍, 23 ജൂലൈ 2023 (11:19 IST)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുക അമിത് ഷായെന്ന് റിപ്പോര്‍ട്ട്. മൂന്നാം ടേം പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്നാണ് നരേന്ദ്ര മോദിയുടെ നിലപാട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അമിത് ഷാ വരണമെന്ന് മോദിക്ക് ആഗ്രഹവും ഉണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദി മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
മോദി തന്നെ വീണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന താല്‍പര്യം ബിജെപിക്കുള്ളിലും ആര്‍എസ്എസിനുള്ളിലും ഉണ്ട്. മോദിയെ മുന്നില്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അനായാസം വിജയിക്കാമെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. മോദി വീണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാനാണ് ഇപ്പോള്‍ മോദിയുടെ തീരുമാനം. അങ്ങനെ വന്നാല്‍ ബിജെപിയിലെ ശക്തനും രണ്ടാം മോദി സര്‍ക്കാരിലെ രണ്ടാമനുമായ അമിത് ഷായ്ക്ക് തന്നെയായിരിക്കും നറുക്ക് വീഴുക. 
 
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മോദിയുടെ പ്രായം 74 ആകും. പ്രായാധിക്യത്താലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ മോദി തീരുമാനിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍