രാജ്യത്ത് വാക്‌സിനുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിന് അനുമതി

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (08:19 IST)
രാജ്യത്ത് വാക്‌സിനുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിന് അനുമതി. കൊവിഷീല്‍ഡ് വാക്‌സിനും കൊവാക്‌സിനും സംയോജിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിനാണ് വിദഗ്ധ സംഘം അനുമതി നല്‍കിയത്. നേരത്തേ പലരാജ്യങ്ങളും ഇത്തരത്തില്‍ വാക്‌സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ വാക്‌സിന്റെ ഫലപ്രാപ്തി കൂടുമോയെന്നാണ് പരീക്ഷിക്കുന്നത്. 
 
പരീക്ഷണത്തിനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിനാണ് അനുമതി ലഭിച്ചത്. ഇത് രാജ്യത്ത് ആദ്യമാണ്. അതേസമയം മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിനായി ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article