തന്റെ കൂടെ വന്നാല്‍ ‘മിനി പാകിസ്താന്‍’ കാണിച്ച് തരാമെന്ന് പറഞ്ഞ പശ്ചിമ ബംഗാള്‍ നഗര വികസന മന്ത്രി ബോബി ഫിര്‍ഹാദ് ഹാകിമിന്റെ പ്രസ്താവന വിവാദമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ റാലിക്കിടെ പാകിസ്താൻ മാധ്യമപ്രവർത്തകൻ മലീഹ ഹാമിദി സിദ്ദീഖിയോടായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
കൊല്‍ക്കത്തയിലെ തുറമുഖ മേഖലയിലെ സ്ഥാനാര്‍ഥി കൂടിയായ മന്ത്രി മിനി പാകിസ്താന്‍ എന്ന് ഉദ്ദേശിച്ചതും കൊല്‍ക്കത്തന്‍ നഗരാത്തെ തന്നെയായിരുന്നു. ഇദ്ദേഹം ഒളിക്യാമറ ഓപറേഷനില്‍ കുടുങ്ങിയതും നേരത്തേ വിവാദമായിരുന്നു. എന്നാല്‍ വിവാദം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് അറിയിച്ച് കൊണ്ട് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി രംഗത്ത് വന്നിരുന്നു.
മന്ത്രിയുടെ മിനി പാകിസ്താന്‍ പ്രസ്താവന നിര്‍ഭാഗ്യകരമെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ഹക്കിമിന് ആരും വോട്ട് നല്‍കരുതെന്നും ആരോപിച്ച് ബി ജെ പി നേതാവ് സിദ്ദാർഥ് നാഥ് രംഗത്തെത്തി. ഇദ്ദേഹത്തെ കൂടാതെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.