മുനീറിനെതിരെ മത്സരിക്കുന്ന ഇന്ത്യാവിഷനിലെ മുന്‍ഡ്രൈവര്‍ എകെ സാജനെ കണ്ടഭാവം നടിക്കാതെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍

Webdunia
ശനി, 30 ഏപ്രില്‍ 2016 (15:24 IST)
തെരഞ്ഞെടുപ്പുകാലത്ത് വ്യത്യസ്തമായ സ്ഥാനാര്‍ത്ഥിത്വം എവിടെ ഉണ്ടായാലും അത് വലിയ വാര്‍ത്തയാക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ കോഴിക്കോട് സൌത്ത് മണ്ഡലം കണ്ടില്ലെന്ന് തോന്നുന്നു. ചോര നീരാക്കി ജോലി ചെയ്തിട്ടും ശമ്പളം തരാതെ പൂട്ടിപ്പോയ ‘ഇന്ത്യാവിഷന്‍’ ചാനലിലെ തൊഴിലാളിയായിരുന്ന എ കെ സാജന്‍ മുതലാളിയായ എം കെ മുനീറിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ദേശീയമാധ്യമങ്ങള്‍ പോലും ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍. കേരളത്തിലെ പത്ര - ടെലിവിഷന്‍ രംഗത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നും തന്നെ ഇത് വാര്‍ത്തയായിട്ടില്ല.
 
ചാനല്‍ അന്ത്യശ്വാസം വലിച്ചപ്പോഴും ഊണും ഉറക്കവും കളഞ്ഞ് ജോലി ചെയ്‌തിരുന്ന വ്യക്തിയായിരുന്നു എ കെ സാജന്‍. ഇന്ത്യാവിഷനില്‍ ശമ്പളം ലഭിക്കാത്ത നൂറുകണക്കിന് തൊഴിലാളികളുടെ പ്രതിനിധി. സ്വതന്ത്രനായാണ് സാജന്‍ മത്സരരംഗത്തിറങ്ങുന്നത്. മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയില്ലെങ്കിലും മുന്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ സാജനുണ്ട്. മുനീറിനോട്  തങ്ങളുടെ ശമ്പളമെവിടെ എന്നും സാജന്‍ ചോദിക്കുന്നു.
 
ചാനല്‍ പൂട്ടേണ്ട അവസ്ഥയിലാണെന്നു തോന്നിയതു മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ മുനീര്‍ നല്‍കിയിരുന്നില്ല. ബ്യൂറോ എക്‌സ്പെന്‍സ്, ടാക്‌സി വാടക, ഓഫീസ് വാടക ഇതും നല്‍കിയിരുന്നില്ല. പല ജീവനക്കാരും സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്തായിരുന്നു വാഹനത്തിന് എണ്ണയടിച്ചത്. 2015 ഫെബ്രുവരിയില്‍ ചാനല്‍ പൂട്ടിയതോടെ നൂറുകണക്കിന് ജീവനക്കാര്‍ വഴിയാധാരമായി. പത്രപ്രവര്‍ത്തക യൂണിയനും തൊഴില്‍ വകുപ്പും ഇടപെട്ടിട്ടും പണം നല്‍കാന്‍ മുനീര്‍ തയ്യാറായില്ല. ഇതോടെ കമ്പനിയോട് യാത്രപറഞ്ഞ് പടിയിറങ്ങിയവരില്‍ ഒരാളാണ് സാജന്‍.
Next Article