മണിപ്പൂരില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജൂലൈ 2023 (12:03 IST)
മണിപ്പൂരില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മെയ് നാലിനാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. അതേസമയം മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ആറായിരത്തിലധികം കേസുകള്‍ പരിശോധിക്കും.
 
അതേസമയം മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതിയാണ് 19കാരന്‍. യുംലെംബാം നുങ്‌സെത്തോയി എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ആള്‍ക്കൂട്ടമായി രണ്ടുയുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article