ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ മരണപ്പെട്ടു. ആറാട്ടുപുഴ പുത്തന്‍ പറമ്പില്‍ നടരാജന്റെ മകന്‍ 34കാരനായ വിഷ്ണുവാണ് മരിച്ചത്. ഭാര്യവീട്ടിലെത്തിയതിനു പിന്നാലെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് വിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.