മണിപ്പൂരില്‍ സ്ഥിതി ഭയാനകം: രണ്ടു സ്ത്രീകളെ നഗ്‌നരായി നടത്തി ബലാത്സംഗം ചെയ്ത ദൃശ്യം പുറത്ത്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ജൂലൈ 2023 (08:46 IST)
മണിപ്പൂരില്‍ സ്ഥിതി ഭയാനകം. രണ്ടു സ്ത്രീകളെ നഗ്‌നരായി നടത്തി ബലാത്സംഗം ചെയ്ത ദൃശ്യം പുറത്ത്. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ആം ആദ്മി പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രതികളെ ആരെയും പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍