മണിപ്പൂരില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി

സിആര്‍ രവിചന്ദ്രന്‍

ശനി, 20 മെയ് 2023 (22:16 IST)
മണിപ്പൂരില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നിന്നാണ് മാരക സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തത്. 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളാണ് സൈന്യത്തിന്റെ പട്രോളിങ്ങിനിടെ ബങ്ബാല്‍ ഖുല്ലെന്‍ ഗ്രാമത്തില്‍ നിന്ന് പിടിച്ചെടുത്തത്.
 
ഐഇഡികള്‍ക്കായുള്ള റിമോട്ട് ഇനീഷ്യേഷന്‍ മെക്കാനിസവും കണ്ടെടുത്തു. മൂന്ന് കിലോഗ്രാം ടിഎന്‍ടി, 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍