മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 6 മെയ് 2023 (15:45 IST)
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേര്‍. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. സംഘര്‍ഷ മേഖലകളില്‍ സൈന്യം കാവല്‍ തുടരുകയാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മണിപ്പൂരില്‍ ഭൂരിപക്ഷം വരുന്ന മെയ്‌ദെ സമുദായത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കിയതിനെ ചൊല്ലിയാണ് പ്രതിഷേധം നടക്കുന്നത്. സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിള്‍സിനെയും വിന്യസിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍