മണിപ്പൂര്‍ സംഘര്‍ഷം: ഒന്‍പത് വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 മെയ് 2023 (09:23 IST)
സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചു.  ഇംഫാലില്‍ നിന്നും വിമാനമാര്‍ഗ്ഗം ബംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാര്‍ഗ്ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാനചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.  
 
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന് 
(മെയ് 9) രാത്രിയോടെ 18 പേര്‍ ഇംഫാലില്‍ നിന്നും  ചെന്നൈ വിമാനത്താവളത്തിലും തുടര്‍ന്ന് നാട്ടിലുമെത്തും. നോര്‍ക്ക റൂട്ട്‌സിന്റെ  ആസ്ഥാനത്തിനു പുറമേ ഡല്‍ഹി, ബംഗളൂരു,
മുംബൈ, ചെന്നൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.  
 
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ അറിയിക്കാം.  ടോള്‍ ഫ്രീ നമ്പര്‍ -1800 425 3939.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍