ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് മഴ വ്യാപകമാകും

ചൊവ്വ, 9 മെയ് 2023 (18:19 IST)
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. അടുത്ത മണിക്കൂറുകളിൽ ഇത് ശക്തിപ്രാപിച്ച് നാളെയോടെ മോക്ക ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ അറിയിപ്പ്. സംസ്ഥാനത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് കാരണമാകും.
 
 
ഇതേ തുടർന്ന് സംസ്ഥാനത്ത് പത്തനംതിട്ട,ഇടുക്കി,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍