സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഓഫീസിലെ കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ല എന്ന് പോലീസ് അറിയിച്ചു.