തൃശ്ശൂരില്‍ കുന്നംകുളത്ത് താലികെട്ട് കഴിഞ്ഞ് വരന്റെ വീട് കണ്ട വധു വിവാഹത്തില്‍ നിന്ന് പിന്മാറി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 മെയ് 2023 (09:33 IST)
തൃശ്ശൂരില്‍ കുന്നംകുളത്ത് താലികെട്ട് കഴിഞ്ഞ് വരന്റെ വീടു കണ്ട വധു വിവാഹത്തില്‍ നിന്ന് പിന്മാറി. താലികെട്ടും ചടങ്ങുകളും കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനായി വധു വീട്ടിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരന്റെ വീട് ശ്രദ്ധയില്‍പ്പെട്ട ഉടനെ വീട്ടിലേക്ക് കയറാനുള്ള അരിയും പൂവും എറിഞ്ഞ് തിരികെ ഓടുകയായിരുന്നു വധു. 
 
ഈ വീട്ടില്‍ താന്‍ വരില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു വധു ഓടിയത്. ഇത് കണ്ട് പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാലും ഒരുതരത്തിലും വഴങ്ങാത്ത വധുവിന്റെ നിര്‍ബന്ധത്തില്‍ പോലീസ് എത്തി. പോലീസിന്റെ തീരുമാനപ്രകാരം വധുവിനെ സ്വന്തം വീട്ടിലേക്ക് വിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍