ടോക്കിയോയില്‍ ജോക്കറിന്റെ വേഷമണിഞ്ഞ് യുവാവിന്റെ ആക്രമണം; 17 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 നവം‌ബര്‍ 2021 (13:12 IST)
ടോക്കിയോയില്‍ ജോക്കറിന്റെ വേഷമണിഞ്ഞ് യുവാവിന്റെ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരമാണ് ടോക്കിയോ ട്രെയിനില്‍ സംഭവം നടന്നത്. 24കാരനാണ് ജോക്കറിന്റെ വേഷത്തിലെത്തി ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് സ്ഥലത്തുവച്ചുതന്നെ പിടികൂടി. ട്രെയിനിനുള്ളില്‍ ഒരു തരം ദ്രാവകം ഒഴിച്ച ശേഷം പ്രതി തീകൊളുത്തുകയായിരുന്നുവെന്ന് കാണികള്‍ പറയുന്നു. ഇയാളുടെ കൈയില്‍ വലിയ കത്തിയും അതില്‍ ചോരയും ഉണ്ടായിരുന്നു. കുത്തേറ്റ അറുപതുകാരന്‍ അബോധവാസ്ഥയിലാകുകയും ഗുരുതരാവസ്ഥയിലുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article