സംസ്ഥാനത്തെ ഭരണ സംവിധാനത്തെ കുറിച്ചുള്ള മന്ത്രിമാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്ന് ആരംഭിക്കും!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (08:51 IST)
സംസ്ഥാനത്തെ ഭരണ സംവിധാനത്തെ കുറിച്ചുള്ള മന്ത്രിമാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. മൂന്നുദിവസത്തെ പരിശീലന ക്ലാസുകള്‍ക്കാണ് തുടക്കമാകുന്നത്. പരിശീലനക്ലാസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം ഐഎംജിയിലാണ് പരിശീലന പരിപാടികള്‍ നടക്കുന്നത്. ബുധനാഴ്ച പരിശീലന ക്ലാസുകള്‍ അവസാനിക്കും. 
 
കെഎം ചന്ദ്രശേഖര്‍, അമിതാഭ് കാന്ത് എന്നിവരുള്‍പ്പെടുന്നവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഒരുമണിക്കൂര്‍ വീതമുള്ള പത്തുക്ലാസുകളാണ് ഉണ്ടായിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍