ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ല, അവസരം തന്നാൽ നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന് മമത

അഭിറാം മനോഹർ
ഞായര്‍, 8 ഡിസം‌ബര്‍ 2024 (17:48 IST)
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി ചെയര്‍പേഴ്‌സണുമായ മമത ബാനര്‍ജി. അവസരം നല്‍കുകയാണെങ്കില്‍ താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
ഇന്ത്യ സഖ്യം രൂപവത്കരിച്ചത് ഞാനാണ്. അത് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം ഇപ്പോള്‍ അതിന്റെ മുന്‍നിരയില്‍ ഉള്ളവര്‍ക്കാണ്. അവര്‍ക്ക് അത് ചെയ്യാനാകുന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് എന്നെ പറയാനുള്ളു. മമത പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവായിട്ടും എന്തുകൊണ്ട് ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ വരുന്നില്ലെന്ന ചോദ്യത്തിന് മറുപടിയായാണ് അവസരം ലഭിക്കുകയാണെങ്കില്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മമത വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article