പാര്‍ലമെന്റ് അംഗങ്ങള്‍ പത്തിലൊന്നായി കുറഞ്ഞു, രാജ്യത്ത് ഇടതുപക്ഷ സാന്നിധ്യത്തിന് വലിയ തിരിച്ചടിയെന്ന് എ വിജയരാഘവന്‍

അഭിറാം മനോഹർ

വെള്ളി, 14 ജൂണ്‍ 2024 (16:40 IST)
കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് രാജ്യത്ത് ഇടതുപക്ഷ സാന്നിധ്യത്തിന് വലിയ തിരിച്ചടിയുണ്ടായതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്‍. പാര്‍ലമെന്റ് അംഗങ്ങള്‍ 43 എന്നതില്‍ നിന്നും മൂന്നായി ചുരുങ്ങിയെന്നും ഇന്ത്യന്‍ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ തകര്‍ക്കാനായെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. തീവ്ര വലതുപക്ഷത്തിന് മേല്‍ക്കൈയുള്ള രാജ്യത്ത് കേരളത്തില്‍ മാത്രം പിടിച്ചു നില്‍ക്കാന്‍ ഇടതിനായി. കേരളത്തിലെ ഭരണത്തുടര്‍ച്ച വലിയ നേട്ടമാണെന്നും അതിനെ ചുരുക്കികാണരുതെന്നും വിജയരാഘവന്‍ പറഞ്ഞു.
 
വോട്ടല്ല കാര്യം, തെറ്റുകള്‍ പറയണം. ഹിന്ദു വര്‍ഗീയവാദികള്‍ക്കും മുസ്ലീം വര്‍ഗീയ വാദികള്‍ക്കും കേരളത്തിലെ ഭരണത്തുടര്‍ച്ച ഇഷ്ടപ്പെട്ടിട്ടില്ല. ഇടതുപക്ഷത്തിന്റെ അടുത്തര തകര്‍ക്കാനായി എല്ലാവരും യോജിക്കുന്നു. വലതുപക്ഷ ആശയങ്ങള്‍ക്ക് കേരളത്തില്‍ മേല്‍ക്കൈ കിട്ടുന്നു. പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ ആഗ്രഹിച്ച വിജയം നേടാന്‍ പാര്‍ട്ടിക്കായില്ല. തെറ്റുകള്‍ കണ്ടെത്തി മുന്നോട്ട് പോകും. പെരിന്തല്‍മണ്ണയില്‍ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിനിടെയാണ് വിജയരാഘവന്റെ പരാമര്‍ശങ്ങള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍