ഭാരതീയ വ്യോമസേനയില്‍ അഗ്‌നിവീറായി ചേരുന്നതിനുള്ള സെലക്ഷന്‍ ടെസ്റ്റിന് (ഇന്ത്യന്‍/നേപ്പാളി) അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2024 ജൂലൈ 08-ന് രാവിലെ 11 മണിക്ക് ആരംഭിച്ച് 2024 ജൂലൈ 28-ന് രാത്രി 11 മണിക്ക് അവസാനിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ.
കേരള സംസ്ഥാനം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് അഗ്‌നിപഥ് സ്‌കീമിന് കീഴില്‍ (02/2025) അഗ്‌നിവീര്‍ (വായു) ഇന്‍ടേക്ക് ആയി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 14 എയര്‍മെന്‍ സെലക്ഷന്‍ സെന്ററിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍/പൈലറ്റുമാര്‍/നാവിഗേറ്റര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ളതല്ല ഈ സെലക്ഷന്‍ ടെസ്റ്റ്.
03 ജൂലൈ 2004 നും 03 ജനുവരി 2008 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് (രണ്ട് ദിവസവും ഉള്‍പ്പെടെ) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഒരു സ്ഥാനാര്‍ത്ഥി സെലക്ഷന്‍ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിച്ചാല്‍, എന്റോള്‍മെന്റ് തീയതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വയസ്സായിരിക്കും.
വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത. (എ) സയന്‍സ് വിഷയങ്ങള്‍: COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുമായി ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏതെങ്കിലും സ്ട്രീമില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് 50% മാര്‍ക്കോടെയും ഡിപ്ലോമ കോഴ്സില്‍ ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും (അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍, ഡിപ്ലോമ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍) വിജയിച്ചിരിക്കണം. അല്ലെങ്കില്‍ COBSE-ല്‍ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്/കൗണ്‍സിലുകളില്‍ നിന്നുള്ള നോണ്‍-വൊക്കേഷണല്‍ വിഷയങ്ങളുള്ള ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും (അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍, വൊക്കേഷണല്‍ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ല എങ്കില്‍) പാസ്സായിരിക്കണം.
(ബി) സയന്‍സ് വിഷയങ്ങള്‍ ഒഴികെ. COBSE അംഗമായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളില്‍ ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷ പാസായിറിക്കണം, മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും.
അഥവാ
COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും (അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍, വൊക്കേഷണല്‍ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍) പാസായിരിക്കണം.
(സി) സയന്‍സ് വിഷയങ്ങളുടെ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ ഒഴികെയുള്ള മറ്റ് പരീക്ഷകള്‍ക്കും അര്‍ഹതയുണ്ട്, കൂടാതെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ ഒരേ സൈറ്റില്‍ സയന്‍സ്, സയന്‍സ് ഇതര വിഷയങ്ങളുടെ പരീക്ഷ എഴുതാനുള്ള ഓപ്ഷന്‍ നല്‍കും.
പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഫിസിക്കല്‍ കണ്ടീഷനിംഗ് - 1.6 കിലോമീറ്റര്‍ ഓട്ടം 07 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ 10 പുഷ്-അപ്പുകള്‍, 10 സിറ്റ്-അപ്പുകള്‍, 20 സ്‌ക്വാറ്റുകള്‍.
സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഫിസിക്കല്‍ കണ്ടീഷനിംഗ് - 1.6 കിലോമീറ്റര്‍ ഓട്ടം 08 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ 10 സിറ്റ്-അപ്പുകളും 15 സ്‌ക്വാറ്റുകളും.
ഓണ്‍ലൈന്‍ പരീക്ഷ, രജിസ്‌ട്രേഷന്‍ പ്രക്രിയ, അഡ്മിറ്റ് കാര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പ്രസിഡന്റ് സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ്, ബ്രാര്‍ സ്‌ക്വയര്‍, ഡല്‍ഹി കാന്റ്, ന്യൂഡല്‍ഹി -110010 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ടെലിഫോണ്‍ നമ്പര്‍ 01125694209/ 25699606, ഇ-മെയില്‍: [email protected]. ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് 020-25503105 എന്ന ടെലിഫോണ്‍ നമ്പറിലോ 020-25503106 എന്ന നമ്പരിലോ ബന്ധപ്പെടാം. അപേക്ഷകര്‍ക്ക് സഹായത്തിനായി 14 എയര്‍മെന്‍ സെലക്ഷന്‍ സെന്റര്‍ എയര്‍ഫോഴ്‌സുമായി LL ടെലിഫോണ്‍ നമ്പര്‍: 0484 - 2427010 അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍: 9188431093 എന്നിവയിലും ബന്ധപ്പെടാം.