മിഥുന മാസപൂജകള്‍: ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര നട 14ന് തുറക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ജൂണ്‍ 2024 (11:36 IST)
മിഥുന മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര തിരുനട ഈ മാസം 14 ന് വൈകിട്ട് 5 മണിക്ക് തുറക്കും. 15 ന് ആണ് മിഥുനം ഒന്ന്. നട തുറന്നിരിക്കുന്ന 15ാം തിയതി മുതല്‍ 19 വരെ ദിവസവും നെയ്യഭിഷേകം ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ  ഉണ്ടാകും. 19 ന് രാത്രി 10ന് നട അടയ്ക്കും.
 
അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പത്തുവയസുകാരി സമര്‍പ്പിച്ച ഹര്‍ജി  ഹൈക്കോടതി തള്ളി. കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയാണ് ഹര്‍ജി നല്‍കിയത്. ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്തുവയസെന്ന പ്രായ പരിധി സാങ്കേതികമെന്നും ഹര്‍ജിയില്‍ പറയുന്നു. 10മുതല്‍ 50വയസുവരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍