ഒറ്റക്കൊമ്പനും മറ്റ് 2 പ്രൊജക്ടുകളുമുണ്ട്, ബജറ്റിന് ശേഷം ഷൂട്ടിന് പോകുമെന്ന് സുരേഷ് ഗോപി

അഭിറാം മനോഹർ

ബുധന്‍, 26 ജൂണ്‍ 2024 (16:59 IST)
രാഷ്ട്രീയപ്രവര്‍ത്തിനൊപ്പം തന്നെ സിനിമയും മുന്നോട്ടുകൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രി കൂടിയായ നടന്‍ സുരേഷ് ഗോപി. ഈ വരുന്ന ഓഗസ്റ്റ് 18ന് പുതിയ സിനിമയുടെ ഷൂടിങ് ആരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
 
 ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ഓണത്തിനോടനുബന്ധിച്ചാകും താന്‍ ജോയിന്‍ ചെയ്യുകയെന്ന് സുരേഷ് ഗോപി അറിയിച്ചു. ബജറ്റ് സെഷന്‍ കഴിഞ്ഞ് ബജറ്റ് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. ഇതിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ആ സമയത്താകും സിനിമ ചെയ്യുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ്  സുരേഷ് ഗോപി പ്രതികരണം നടത്തിയത്.
 
 ഏറെനാളായി കേള്‍ക്കുന്ന ഒറ്റക്കൊമ്പന്‍ എന്ന സിനിമയും വേറെയും 2 സിനിമകളുമാണ് സുരേഷ് ഗോപിക്ക് ചെയ്യാനുള്ളത്. ഇതില്‍ ഏതാണോ ആദ്യം തയ്യാറാവുന്നത് ആ സിനിമ ചെയ്യുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍