റാലികൾ നടന്നപ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നു, രണ്ടാം തരംഗത്തിന് ഉത്തരവാദി തെരെഞ്ഞെടുപ്പ് കമ്മീഷൻ, പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (14:25 IST)
കൊവിഡ് രണ്ടാം തരംഗത്തിനിടെ രാഷ്ട്രീയ ജാഥകൾ അനുവദിച്ച തിരെഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം തെരെഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്നും കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.
 
നിങ്ങളാണ് നിലവിലെ കൊവിഡ് വ്യാപനത്തിന്റെ ഏക കാരണക്കാർ. കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണം ഹൈക്കോടതി പറഞ്ഞു. കൊവിഡ് തടയാൻ മാർഗ്ഗങ്ങൾ സ്വീകരിച്ചെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിക്ക് റാലികൾ നടന്നപ്പോൾ കമ്മീഷൻ അന്യഗ്രഹത്തിലായിരുന്നോ എന്നായിരുന്നു ഹൈക്കോടതിയുടെ മറുചോദ്യം.
 
മെയ് രണ്ടിന് വോട്ടെണ്ണലിന് കൃത്യമായ പദ്ധതിയില്ലെങ്കിൽ അത് തടയുമെന്നും കോടതി മുന്നറി‌യിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article