സംസ്ഥാനത്ത് എന്‍എസ്എസ് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാരുടെ വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡസ്‌ക്

ശ്രീനു എസ്

തിങ്കള്‍, 26 ഏപ്രില്‍ 2021 (12:59 IST)
സംസ്ഥാനമൊട്ടാകെയുള്ള 15000ത്തോളം വരുന്ന വിഎച്ച്എസ്സി എന്‍എസ്എസ് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാര്‍ അവരവരുടെ പ്രദേശവാസികള്‍ക്ക് വേണ്ടി കോവിഡ് വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ടേഷനു ടെലി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തില്‍ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും മാസ്‌കുകള്‍ ധരിക്കുന്നതും ഉള്‍പ്പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം കൃത്യമായി നടപ്പില്‍ വരുത്തുന്നു എന്നുറപ്പിക്കാന്‍ ഓരോ തദ്ദേശഭരണ സ്ഥാപനവും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍