ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 മെയ് 2025 (14:06 IST)
കട്ടപ്പനയില്‍ ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ തെറിച്ചു വീണു. കട്ടപ്പന വെള്ളയാംകോടി എസ് എം എല്‍ ജംഗ്ഷന് സമീപമാണ് സംഭവം. പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന 31കാരനായ അജോമോന്‍ ആണ് തെറിച്ച് വീണത്. ഉടന്‍തന്നെ യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് വീണതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നിലാവില്‍ യുവാവ് വെന്റിലേറ്റര്‍ ചികിത്സയിലാണ്.
 
അതേസമയം ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെറുതനയിലാണ് സംഭവം. ഇന്നാണ് തെരുവുനായയെ ചത്തനിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞദിവസം രാത്രിയാണ് 12 വയസ്സുകാരിക്ക് ആദ്യം കടിയേറ്റത്. 
 
വീട്ടുമുറ്റത്ത് വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാന്‍ പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. വീട്ടുകാര്‍ ബഹളം വച്ചതിന് പിന്നാലെ തെരുവുനായ ഓടി പോവുകയായിരുന്നു. പിന്നാലെ ഇന്ന് രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോവുകയായിരുന്ന അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍