അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 മെയ് 2025 (12:33 IST)
അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍. ഇസ്ലാമിക നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന കാരണം കാട്ടിയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ചെസിന് നിരോധനം ഏര്‍പ്പെടുത്തിയത്. അഫ്ഗാന്‍ കായിക ഡയറക്ടറേറ്റാണ് ചെസ് നിരോധിച്ചു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. 
 
ശരിയത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാര്‍ഗമായിട്ടാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതുവരെ അഫ്ഗാനിസ്ഥാനില്‍ അനിശ്ചിതകാലത്തേക്ക് ചെസ് നിരോധിക്കുകയാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. നേരത്തെയും അഫ്ഗാനിസ്ഥാനിലെ നിരവധി കായിക ഇനങ്ങള്‍ക്ക് താലിബാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
 
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. കഴിഞ്ഞ വര്‍ഷം മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങള്‍ താലിബാന്‍ നിരോധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍