വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകൂർ അനുമതി തേടാതെയായിരുന്നു വിവാഹം. ചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ പലരും ഓടിരക്ഷപ്പെട്ടു. തുടർന്നാണ് വിവാഹവേദിയിൽനിന്ന് വരനെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം വിവാഹത്തിന് ഇത്രയധികം ആളുകൾ വരുമെന്ന് താൻ കരുതിയില്ലെന്ന് വരൻ പോലീസിനോട് പറഞ്ഞു.