വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാത സിലിണ്ടറിന്റെ വില കുത്തനെ ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 നവം‌ബര്‍ 2021 (12:37 IST)
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാത സിലിണ്ടറിന്റെ വില കുത്തനെ ഉയര്‍ന്നു. കൊച്ചിയില്‍ വില 278 രൂപയാണ് കൂടിയത്. ഇതോടെ പുതുക്കിയ വില 1994 രൂപയായി. നിലവില്‍ വീട്ടാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകത്തിന് വില കൂട്ടിയിട്ടില്ല. അതേസമയം രാജ്യത്തെ പലയിടത്തും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു. ചെന്നൈയില്‍ 2133 രൂപയാണ് സിലിണ്ടറിന് വില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍