മോഡിയുടേത് അല്ല തന്റെ ഭരണമാണ് മികച്ചതെന്ന പ്രസ്താവനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. മോഡിയുടെ ഭരണം രാജ്യത്തെ സമ്പന്നരെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് സന്തോഷം നല്‍കി. ഉദ്യോഗസ്ഥരെയും ഭരണസംവിധാനത്തെയും പരിഷ്കരിക്കും. ഭരണത്തിലൂടെ അടിസ്ഥാന മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് പ്രവര്‍ത്തനമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വേളയില്‍ രണ്ടു തരത്തിലുള്ള ഭരണത്തെയാണ് ജനങ്ങള്‍ വിലയിരുത്തിയത്. 49 ദിവസത്തെ കെജ്രിവാള്‍ മോഡലിനെയും എട്ടു മാസത്തെ മോഡി മോഡലിനെയുമാണ് താരതമ്യം ചെയ്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകള്‍ നേടി. ഇതിലൂടെ കെജ്രിവാള്‍ മോഡല്‍ മികച്ചതാണെന്ന് ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും കെജ്രിവാള്‍ പറഞ്ഞു.