ജമ്മു കശ്മീരില്‍ അതിര്‍ത്തിക്ക് സമീപം സംശയാസ്പദമായി കണ്ടെത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. പൂഞ്ച്, ജമ്മു ജില്ലകളില്‍ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇരുവരും പിടിയിലായത്. ഇര്ഫാന് എന്നയാളും ബീഹാര്‍ സ്വദേശിയായ മേജര്‍ കുമാര്‍ എന്നയാളുമാണ് സൈന്യത്തിന്റെ പിടിയിലായത്.
പൂഞ്ച് ജില്ലയില്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് ഇര്ഫാന്(18) പിടിയിലായത്. യുവാവിന്റെ പെരുമാറ്റങ്ങളില്‍ സംശയം തോന്നിയ സൈന്യം ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ജമ്മുവിലെ ആര്.എസ് പുരയില്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് മേജര്‍ കുമാര്‍ പിടിയിലായത്. തുടരന്വേഷണങ്ങള്‍ക്കായി ഇയാളെയും സൈന്യം പോലീസിന് കൈമാറി.