ജമ്മു കശ്മീരില്‍ ഒരുവര്‍ഷത്തിനിടെ പോലീസ് വധിച്ചത് 186 ഭീകരരെ

സിആര്‍ രവിചന്ദ്രന്‍
ശനി, 31 ഡിസം‌ബര്‍ 2022 (20:57 IST)
ജമ്മു കശ്മീരില്‍ ഒരുവര്‍ഷത്തിനിടെ പോലീസ് വധിച്ചത് 186 ഭീകരരെ. ജമ്മുകശ്മീര്‍ പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
 
ഭീകരരുമായി ഈ വര്‍ഷം 93 പ്രാവശ്യമാണ് ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ 42 പേര്‍ വിദേശ ഭീകരരാണ്. 108 പേര്‍ ലഷ്‌കര്‍ ഭീകരരും 35 പേര്‍ ജയ്‌ഷെ ഭീകരരുമായിരുന്നു. 22 ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍, നാല് അല്‍-ബാദര്‍ ഭീകരര്‍ എന്നിവരെയും വകവരുത്തി. 17 ഭീകരരെ അറസ്റ്റ് ചെയ്യാനായെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article