ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കും, നടക്കില്ലെന്ന് സ്ത്രീകൾ; പിന്മാറി മന്ത്രി

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (17:09 IST)
ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കുമെന്ന നിലപാടിൽ നിന്നും പിന്മാറി കർണാടക സർക്കാർ. മദ്യം വീടുകളിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പേ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി. വ്യാജമദ്യം സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ തീരുമാനം.
 
സംസ്ഥാനത്തെ ഓരോ ആദിവാസി കോളനികളില്‍ മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കുവാനും സര്‍ക്കാരിന്റെ പദ്ധതി നിര്‍ദേശത്തില്‍ ഉണ്ടായിരുന്നു. ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ചതില്‍ സ്ത്രീകളോട് ക്ഷമ ചോദിക്കുകയും ചെയ്തു കര്‍ണാടക എക്സൈസ് മന്ത്രി എച്ച്. നാഗേഷ്. 
 
വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് മാര്‍ച്ച് കഴിഞ്ഞ ശേഷമാണ് മന്ത്രി പദ്ധതി പിന്‍വലിക്കുന്നതായി അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article