അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ചിരകാല സ്വപ്നമാണ്. ചിലർക്ക് ആ ഭാഗ്യം ഉണ്ടാകാറില്ല. എന്നാൽ, മറ്റ് ചിലർക്ക് അപ്രതീക്ഷിതമായി ഏത് പ്രായത്തിലും ആ ഭാഗ്യം വന്ന് ചേരാറുണ്ട്. ആന്ധ്രയിൽ നിന്നുള്ള മംഗയമ്മയ്ക്ക് ആ ഭാഗ്യം വന്നത് ഇപ്പോൾ അവരുടെ 74ആം വയസിലാണ്. ഇതോടെ ഇവര്‍ ലോക റെക്കോര്‍ഡിന് അര്‍ഹയായിരിക്കുകയാണ്.
ഗുണ്ടൂര്‍ അഹല്യ ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക് മേധാവി ഡോ. ഉമാശങ്കറും സംഘവും നടത്തിയ ചികിത്സയിലൂടെയാണ് മംഗയമ്മ ഗര്‍ഭിണിയായത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമരാജ റാവുവിനെ 1962ലാണ് മംഗയമ്മ വിവാഹം കഴിച്ചത്. അതിനുശേഷം കുട്ടികള്‍ക്കുവേണ്ടി നിരവധി ചികിത്സകളും വഴിപാടുകളും നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഇതോടെയാണ് ഗുണ്ടൂരിലെ അഹല്യ ആശുപത്രിയില്‍ എത്തുന്നത്.