Karnataka Election 2023: കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു, പോളിങ് ബൂത്തിലേക്ക് എത്തുന്നത് അഞ്ചരക്കോടിയോളം പേര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 മെയ് 2023 (08:41 IST)
കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുന്നത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പോളിങ് ബൂത്തിലേക്ക് എത്തുന്നത് അഞ്ചരക്കോടിയോളം വോട്ടര്‍മാരാണ്. സംസ്ഥാനത്ത് 50000ത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 
 
മേയ് 13ന് ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. കര്‍ണാടകയിലെ പുതിയ വോട്ടര്‍മാര്‍ 9.17 ലക്ഷമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article