മരിച്ച വ്യക്തിയുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് 1.39 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 8 മെയ് 2023 (17:45 IST)
മരിച്ച വ്യക്തിയുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് 1.39 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എസ്ബിഐ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. 88കാരനായ ഒരു പിതാവ് നല്‍കിയ പരാതിയിലാണ് മൂന്നുപേരും കുടുങ്ങിയത്. ഇദ്ദേഹത്തിന്റെ മകന്റെ പിപിഎഫ് അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം ആരോ തട്ടിയെടുത്തതായി ഈ അടുത്തകാലത്താണ് ഇദ്ദേഹം അറിഞ്ഞത്. ത്വാര്‍ഡന്‍ റോഡിലെ താമസക്കാരനായ ഹനുമന്ത് പ്രസാദാണ് പരാതിക്കാരന്‍.
 
മറൈന്‍ഡ്രൈവ് പോലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം പരാതി നല്‍കിയത്. മാര്‍ച്ച് മാസത്തിലായിരുന്നു അദ്ദേഹം പരാതി നല്‍കിയത്. മരണപ്പെട്ട് ഒരു വര്‍ഷത്തിനുശേഷമാണ് മകന്റെ അക്കൗണ്ടില്‍ നിന്ന് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനായി ഹനുമന്ത് പ്രസാദ് ബാങ്കിനെ സമീപിച്ചത്. എന്നാല്‍ ബാങ്ക് മാനേജരെ വിളിച്ചിട്ട് പ്രതികരണം ഒന്നും ലഭിച്ചില്ല. പിന്നാലെ അന്വേഷിച്ചപ്പോഴാണ് മകന്റെ അക്കൗണ്ടില്‍ കിടന്ന പണം തട്ടിയെടുക്കപ്പെട്ടതായി അറിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍