ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ഓപ്പറേഷന്‍ കാവേരിയിലൂടെ 3862 ഇന്ത്യക്കാരെയും ഒഴിപ്പിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 47 പേരെ കൂടി പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലേക്ക് സൈനിക വിമാനത്തില്‍ ഒഴിപ്പിച്ചു. സുഡാനില്‍ നിന്നും ഇനി ഇന്ത്യാക്കാര്‍ ആരും നാട്ടിലേക്ക് വരാനില്ലെന്ന സുഡാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.