സുഡാനില്‍ നിന്നും എത്തി ബാംഗ്ളൂരില്‍ ക്വാറന്റൈനില്‍ കഴിയുന്ന 23 മലയാളികളില്‍ 20 പേര്‍ നാളെ വൈകിട്ടുള്ള വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കും.(കൊച്ചി - 10, തിരുവനന്തപുരം - 7, കോഴിക്കോട് - 3). ബാക്കിയുള്ള 3 പേരില്‍ 2 പേര്‍ അടുത്ത ദിവസം
(മെയ് 3 ) തിരുവനന്തപുരത്തേക്ക് തിരിക്കും ഒരാള്‍ ബാംഗ്ലൂര്‍ മലയാളിയാണ്.
ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്ര സൗകര്യങ്ങളും നോര്‍ക്ക അധികൃതര്‍ ഒരുക്കും. ബംഗലുരു എന്‍.ആര്‍.കെ ഓഫീസര്‍ റീസയുടെ നേതൃത്ത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.