ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും മൂന്നുദിവസങ്ങളിലായി കേരളത്തിലെത്തിയത് 58 പേര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 മെയ് 2023 (12:06 IST)
ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ശനിയാഴ്ച 26 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. രാവിലെ 10.30ന് മൂന്നു പേര്‍ തിരുവനന്തപുരത്തും ഉച്ചയ്ക്ക് 1.30-ഓടെ 15 പേരും, വൈകിട്ടോടെ രണ്ടു പേരും ഉള്‍പ്പെടെ 17 പേര്‍ കൊച്ചിയിലുമെത്തി. സന്ധ്യയോടെ 5 പേര്‍ കൂടി കോഴിക്കോടെത്തി. ഒരാള്‍ മംഗലാപുരത്തും എത്തിച്ചേര്‍ന്നു. പത്തനംതിട്ട സ്വദേശികളായ ഭാരതി അശോകന്‍ , നാണു അരുണ്‍ , പട്ടാഴി സ്വദേശിയായ സുരേഷ് ബാബു എന്നിവരാണ് തിരുവനന്തപുരത്തെത്തിയത്. 
 
ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പില്‍, ഹസീന ഷെറിന്‍, സജീവ് കുമാര്‍, സുബാഷ് കുമാര്‍, റജി വര്‍ഗ്ഗീസ്, സന്തോഷ് കുമാര്‍, അനീഷ് നായര്‍, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാര്‍, വിന്‍സന്റ് ടിന്റ്റ, സെബിന്‍ വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ വേലായുധന്‍, വേങ്ങന്നൂര്‍ നാരായണ അയ്യര്‍ കൃഷ്ണന്‍ എന്നിവരാണ് ഇന്ന് ഉച്ചയോടെ ബംഗളൂരുവില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയത്. കോട്ടയം സ്വദേശികളായ ബോബി, ഹാല എന്നിവരാണ് വൈകിട്ട് 06.30 ഓടെ ഡല്‍ഹിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയത്. രാത്രി 07.45 ന് രാധാകൃഷ്ണന്‍ വാരിയര്‍, ജയശ്രീ വാരിയര്‍, അഭിനവ് വാരിയര്‍, പ്രീതി നായര്‍, മുനീഷ് ശ്യാം എന്നിവര്‍ ബം?ഗളൂരുവില്‍ നിന്ന് കോഴിക്കോടുമെത്തി. ഇതോടെ ഇതുവരെ 56 മലയാളികള്‍ സുഡാനിലെ യുദ്ധമേഖലയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തി. 
 
ഇവരെ നോര്‍ക്ക അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദ വഴിയാണ് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇന്നലെ ഇവര്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലെത്തിയത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാവികസേനാ കപ്പലുകളിലും, വ്യോമസേനാ വിമാനങ്ങളിലുമായാണ് ഇവരെ സുഡാനില്‍ നിന്നും ജിദ്ദ വഴി ഇന്ത്യയിലെത്തിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍