കൈലാസത്തിലേക്ക് പുതിയ പാത തുറന്നു

Webdunia
വെള്ളി, 6 ഫെബ്രുവരി 2015 (19:10 IST)
ഹിന്ദുമത വിശ്വാസികള്‍ വിശുദ്ധമായി കരുതുന്ന് കൈലാസത്തിലേക്കുള്ള തീര്‍ഥാടനത്തിനായി ചൈന പുതിയ പാത തുറന്നുകൊടുത്തു. സിക്കിമിലെ ഗാംഗ് ടോക്കില്‍ നിന്ന് നാഥുല ചുരം വഴിയാണ് പുതിയ പാത. ഉത്തരാഖണ്ഡിലൂടെ ഇപ്പോഴുള്ള പാത ഉപയോഗിച്ച് യാത്ര പൂര്‍ത്തിയാക്കാന്‍ 22 ദിവസം വേണമെങ്കില്‍ പുതിയ പാതയിലൂടെയുള്ള യാത്രയ്ക്ക് 20 ദിവസം മാത്രം മതിയാകും.
 
ചൈനയിലെ ടിബറ്റന്‍ പ്രവിശ്യയിലാണ് കൈലാസം, മാനസ സരോവര്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. ചൈന ടിബറ്റില്‍ അധിനിവേശം നടത്തിയതിനു ശേഷം നാഥുല ചുരം വഴിയുള്ള പാത അടച്ചതിനു ശേഷം ഉത്തരാഖണ്ഡിലൂടെയായിരുന്നു തീര്‍ഥാടകര്‍ യാത്രചെയ്തിരുന്നത്. നാഥുല വഴിയുള്ള യാത്രയ്ക്ക് 1, 70,000 രൂപ ചെലവ് പ്രതീക്ഷിക്കുമ്പോള്‍ ഉത്തരാഘണ്ഡിലൂടെയുള്ള യാത്രയ്ക്ക് ഒന്നേകാല്‍ ലക്ഷത്തിനടുത്ത് ചെലവാകും. ഈ പാതയില്‍ 300 കിലോമീറ്റര്‍ ദൂരമെങ്കിലും നടന്നു കയറേണ്ടതുണ്ട്.
 
സപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് കൈലാസ യാത്രയ്ക്കായി പുതിയ പാത തുറന്നു നല്‍കുമെന്ന് അറിയിച്ചിരുന്നു. പുതിയ വഴിയിലൂടെ ഈ വര്‍ഷം തന്നെ യാത്ര തുടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.