മൂന്നുമാസം കൊണ്ട് ജിയോ ഉപേഷിച്ചത് 1. 27കോടി പേര്‍. വര്‍ധിച്ച റീച്ചാര്‍ജ് പ്ലാനുകളുടെ നിരക്കാണ് ഇതിനു കാരണമായത്. റീചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചത് വലിയ അടിയാണ് ജിയോയ്ക്ക് നല്‍കിയത്. ജൂലൈ മുതലുള്ള മൂന്നുമാസംകൊണ്ട് ജിയോയ്ക്ക് 1.27കോടി പേര്‍ നഷ്ടപ്പെട്ടു. ജിയോ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ആദ്യം നിരക്ക് പ്രഖ്യാപിച്ച് ജിയോയ്ക്കാണ്.
12 മുതല്‍ 25 ശതമാനം വര്‍ദ്ധനവാണ് ജിയോ നടപ്പാക്കിയത്. ജൂലൈ മാസത്തില്‍ ഏഴര ലക്ഷം പേരും ഓഗസ്റ്റില്‍ 40 ലക്ഷം പേരും സെപ്റ്റംബറില്‍ 79 ലക്ഷം പേരുമാണ് ജിയോ വിട്ടത്. എങ്കിലും ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത് ജിയോയ്ക്ക് തന്നെയാണ്. 46 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്.