വെറും 30 ദിവസം കൊണ്ട് ജിയോയ്ക്ക് നഷ്ടപ്പെട്ടത് 79 ലക്ഷം ഉപഭോക്താക്കളെ; നേട്ടമായത് ബിഎസ്എന്‍എല്ലിന്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 ഡിസം‌ബര്‍ 2024 (13:54 IST)
വെറും 30 ദിവസം കൊണ്ട് ജിയോയ്ക്ക് നഷ്ടപ്പെട്ടത് 79 ലക്ഷം ഉപഭോക്താക്കളെ. മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ജിയോയില്‍ നിന്ന് ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോകാന്‍തുടങ്ങിയത്. ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ ഒരു കോടി ഉപഭോക്താക്കളെയാണ് മുകേഷ് അംബാനിയുടെ ജിയോയ്ക്ക് നഷ്ടപ്പെട്ടത്. അതേസമയം സുനില്‍ മിട്ടലിന്റെ എയര്‍ടെലിന് ഒന്നരക്കോടിയോളം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. 
 
വോഡഫോണ്‍- ഐഡിയയ്ക്കും സമാനമായ നഷ്ടങ്ങള്‍ ഉണ്ടായി. അതേസമയം ബിഎസ്എന്‍എല്ലിന് ഉപഭോക്താക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 55 ലക്ഷം ഉപഭോക്താക്കളാണ് അവരുടെ നമ്പര്‍ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. 2024 ജൂലൈ ഒക്ടോബര്‍ സമയത്തിനുള്ളിലാണ് ഇത് നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍