ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഡിസം‌ബര്‍ 2024 (11:07 IST)
ഉപഭോക്താക്കള്‍ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് ജിയോ. 19 രൂപ, 29 രൂപ അഫോഡബിള്‍ പ്ലാനുകളുടെ വാലിഡിറ്റിയാണ് ജിയോ തിരുത്തിയിരിക്കുന്നത്. നേരത്തെ റീച്ചാര്‍ജ് ചെയ്യുന്നവരുടെ ബേസിക് പ്ലാനിംഗ് വാലിഡിറ്റി തീരും വരെ ഈ രണ്ടു പ്ലാനുകളുടെ ഡേറ്റ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി അങ്ങനെയല്ല. അതായത് ഒരു മാസം ബേസിക് പ്ലാന്‍ ഉള്ളവര്‍ക്ക് 19 രൂപ റീചാര്‍ജ് ചെയ്തു കിട്ടുന്ന ഡേറ്റ ഒരു മാസം വരെയും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.
 
എന്നാലിപ്പോള്‍ ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. 19 രൂപ റീചാര്‍ജ് ചെയ്തു കിട്ടുന്ന ഡേറ്റയ്ക്ക് ഇനിമുതല്‍ ഒരു ദിവസം മാത്രമേ വാലിഡിറ്റി ഉള്ളു. അതേസമയം 29 രൂപ പ്ലാനിന്റെ വാലിഡിറ്റി രണ്ട് ദിവസം ആക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ കൂടുതല്‍ പിഴിഞ്ഞ് വരുമാനം ഉണ്ടാക്കാനുള്ള ശ്രമമാണ് പുതിയ മാറ്റത്തിന് പിന്നിലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article