വെയ്റ്റിംഗ് ലിസ്റ്റിൽ ടിക്കറ്റ് കൺഫെർമേഷന് എത്ര ശതമാനം സാധ്യത എന്ന് ഇനി റെയിൽ‌വേ പറയും

Webdunia
ചൊവ്വ, 29 മെയ് 2018 (19:41 IST)
ട്രേയിൻ ടിക്കറ്റ് ബുക്ക് വെയിറ്റിംഗ് ലിസ്റ്റിലാണ് എങ്കിൽ കൺഫോം ആകുമൊ ഇല്ലയൊ എന്ന് റെയിൽ‌വേ തന്നെ പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് നമ്മൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാൽ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽ‌വേ. ഇനി വൈറ്റിങ് ലിസ്റ്റിൽ നി ന്നും ടിക്കറ്റ് കൺഫോം ആകാകാനുള്ള സധ്യത ബുക്ക് ചെയ്യാനൊരുങ്ങുമ്പോൾ തന്നെ അറിയാം. 
 
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ കൺഫോം ആകാൻ എത്ര ശതമാന സാധ്യത ഉണ്ട് എന്ന് അറിയാൻ സാധിക്കുന്ന തരത്തിൽ അൽഗ്വരിതം റെയിൽ‌വേ സൈറ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞു. ഐ ആർ സി ടി സിയുടെ പരിഷ്കരിച്ച വെബ്സൈറ്റിൽ ഇനി മുതൽ ഈ സേവനം ലഭ്യമാകും. 
 
സെന്റർ ഫോർ റെയി‌ൽ‌വേ ഇൻൽഫെർമേഷൻ സിസ്റ്റമാണ് ടിക്കറ്റ് ബുക്കിംഗിന്റെ രീതികൾ വിശകലനം ചെയ്ത് ടിക്കറ്റ് കൺഫർമേഷൻ സധ്യത പ്രവചിക്കുന്ന ഈ സംവിധാനം രൂപകല്പന ചെയ്തത്. റെയിൽ‌വേ മന്ത്രി പീയുഷ് ഗോയലിന്റെ നിർദേശ പ്രകാരമാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article