രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കണം എന്ന ആവശ്യവുമായി വ്യോമയാന മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിമാനകമ്പനികൾക്കും വിമാനത്താവളങ്ങൾക്കും മന്ത്രാലയം കത്തയച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ നിർദേശപ്രകാരമാണ് നടപടി.ലോകത്തെ മിക്ക വിമാനക്കമ്പനികളും അവരുടെ വിമാനങ്ങളില്‍ സ്വന്തം രാജ്യത്തെ സംഗീതമാണ് വെയ്ക്കുന്നത്. സമ്പന്നമായ സംഗീത പാരമ്പര്യം ഉണ്ടായിട്ടും നമ്മുടെ വിമാനങ്ങളില്‍ ഇന്ത്യന്‍ സംഗീതം വെയ്ക്കുന്നില്ല എന്നും വ്യാമയാന മന്ത്രാലയം ജോയന്റ് സെക്രട്ടറി ഉഷ പധീ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനും വിമാനത്താവള അതോറിറ്റിക്കും അയച്ച കത്തില്‍ പറയുന്നു.