തുടർച്ചയായ രണ്ടാംദിവസവും 83,000ന് മുകളിൽ രോഗബാധിതർ, രോഗമുക്തർ 30 ലക്ഷം കടന്നു

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (10:04 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 83,341 പേർക്ക്. തുടർച്ചയായ രണ്ടാംദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 83,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 39,36,748 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 
 
ഇന്നലെ മാത്രം 1,096 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 68,472 ആയി ഉയർന്നു. രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 30,37,152 പേരാണ് രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടിയത്. 8,31,124 പേർ നിലവിൽ ചികിത്സയിലുണ്ട്. 11,69,765 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്താകെ 4,66,79,145 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐ‌സിഎംആർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article