50 ശതമാനം യാത്രക്കാരില്ലാത്ത ട്രെയിൻ സർവീസുകൾ നിർത്തലാക്കും: മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ

വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (08:04 IST)
കൊവിഡ് കാലത്തിന് ശേഷം സർവീസ് പുനരാരംഭിയ്ക്കുമ്പോൾ വലിയ മാറ്റങ്ങൾ തന്നെ കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ അറെയിൽവേ. ഇതിന്റെ ഭാഗമായി ഒരു വർഷം 50 ശതമാനത്തിൽ താഴെ യാത്രക്കാരുമായി മാത്രം സർവീസ് നടത്തുന്ന ട്രെയിനുകൾ ഇനി നിലനിർത്തില്ല. അവശ്യമെങ്കിൽ മാത്രം ഇത്തരം ട്രെയിനുകളെ മറ്റേതെങ്കിലും ട്രെയിനുമായി സംയോജിപ്പിച്ച് സർവീസ് നടത്താനാണ് തീരുമാനം. 
 
ദീർഘദൂര സർവീസുകളിലെ സ്റ്റോപ്പുകളിലും മാറ്റം വരും. ദീർഘദൂര ട്രെയിനുകളിൽ 200 കിലോമീറ്റർ പരിധിയ്ക്കുള്ളിൽ സ്റ്റോപ്പുകൾ ഉണ്ടാകില്ല. സ്റ്റോപ്പുകൾ റദ്ദാക്കുന്നതിനായി വിവിധ സർവീസുകളിലെ പതിനായിരം സ്റ്റോപ്പുകളുടെ പട്ടിക ഇന്ത്യൻ റെയിൽവേ തയ്യാറാക്കി കഴിഞ്ഞു. എന്നാൽ 200 കിലോമീറ്റർ പരിധിയ്ക്കുള്ളിൽ സുപ്രധാന നഗരങ്ങൾ ഉണ്ടെങ്കിൽ സ്റ്റോപ്പുകൾ അനുവദിയ്ക്കും. അതേസമയം ചില ട്രെയിനുകളിൽ മാത്രമേ ഇത് ബാധകമാകു എന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. സബർബൻ സർവീസുകൾക്ക് ഈ മാാറ്റങ്ങൾ ബാധകമായിരിയ്ക്കില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍