ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയപതാക ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അമൃത്സറിനു സമീപം അത്താരിയില്‍ സ്ഥാപിച്ചു. 120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവര്‍ണ പതാക 360 അടി ഉയരമുള്ള കൊടിമരത്തിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിരീക്ഷണം നടത്തുന്നതിന് ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്ന് പാകിസ്ഥാന്‍ ഭയക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ മണ്ണിലാണ് ഈ പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരല്ല ഇതെന്നും ഇന്ത്യ വാദിക്കുന്നു.
പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തിലെ അനാര്‍ക്കലി ബസാറില്‍ നിന്നാല്‍ കാണാന്‍ കഴിയുന്ന ഈ പതാക ശക്തമായ കാറ്റിനെ പോലും പ്രതിരോധിക്കും. 100 കിലോഗ്രാമാണ് ഇതിന്റെ ഭാരം. രാത്രിയിലും വളരെ ദൂരെനിന്നു പോലും പതാക കാണുന്നതിന് കൊടിമരത്തില്‍ എല്‍ഇഡി ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപ മുടക്കി പണികഴിച്ച ഈ പതാകയുടെ അറ്റകുറ്റപ്പണികളും സംരക്ഷണവും അതിര്‍ത്തി രക്ഷാ സേനയാണ് നിര്‍വ്വഹിക്കുക.