രാജ്യത്ത് കൊവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു; 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 74383 പേര്‍ക്ക്

ശ്രീനു എസ്
ഞായര്‍, 11 ഒക്‌ടോബര്‍ 2020 (11:20 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 74383 പേര്‍ക്കാണ്. 918 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 108334 ആയിട്ടുണ്ട്. നിലവില്‍ എട്ടരലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.
 
എന്നാല്‍ 60ലക്ഷത്തിലധികം പേര്‍ കൊവിഡ് മുക്തരായിട്ടുണ്ടെന്നത് ആശ്വാസകരമാണ്. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കില്‍ മുന്നിട്ടുനില്‍ക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കേരളവും മഹാരാഷ്ട്രയും കര്‍ണാടകയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article