എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്നുവിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ശ്രീനു എസ്

ഞായര്‍, 11 ഒക്‌ടോബര്‍ 2020 (11:01 IST)
എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്നുവിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. യൂട്യൂബ് വഴി കള്ളപ്രചരണങ്ങള്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടത്തിയെന്നാണ് എംജി ശ്രീകുമാറിന്റെ പരാതി. പരാതിയില്‍ ചേര്‍പ്പ് പൊലീസ് കേസെടുത്തു. 
 
ഇവര്‍ ആദ്യം പോസ്റ്റുചെയ്ത വീഡിയോ യുട്യൂബില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും വീഡിയോ അഞ്ചുലക്ഷത്തോളം പേര്‍ കണ്ടിരുന്നു. ഒരു സ്വകാര്യ ചനലിലെ സംഗീത റിയാലിറ്റി ഷോയിലെ മത്സര ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വീഡിയോ ആയിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍